RULES & REGULATIONS

  • 1. എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും കൃത്യസമയത്ത് ക്ലാസ്സില്‍ എത്തിച്ചേരേണ്ടതാണ്.
  • 2. ഏതെങ്കിലും കാരണവശാല്‍ വൈകി വരുന്ന പക്ഷം രക്ഷിതാക്കള്‍ മുന്‍കൂട്ടി ഓഫീസില്‍ വിളിച്ചറിയിക്കേണ്ടതാണ്.
  • 3. വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ലീവ് അനുവദിക്കുന്നതല്ല.
  • 4. ലീവ് ആവശ്യം വരുന്ന പക്ഷം അന്ന് രാവിലെ 8 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയില്‍ ഓഫീസില്‍ വിളിച്ച് പറയേണ്ടതും അടുത്ത ദിവസം ക്ലാസ്സില്‍ വരുമ്പോള്‍ ലീവ് ലെറ്റര്‍ കൊണ്ടുവരേണ്ടതുമാണ്.
  • 5. ക്യാമ്പസ്സിനകത്ത് സെല്‍ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഇത് ലംഘിക്കപ്പെട്ടാല്‍ ഫോണ്‍ പിടിച്ചെടുക്കുന്നതാണ്.
  • 6. വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ്സിനകത്ത് വാഹനം കൊണ്ടുവരുന്നത് നിരോധിച്ചിരിക്കുന്നു.
  • 7. കാലത്ത് 7.30 മുതല്‍ വൈകുന്നേരം 7.30 വരെ ലൈബ്രറി തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. ലൈബ്രറിയില്‍ പൂര്‍ണ്ണ അച്ചടക്കം പാലിക്കേണ്ടതാണ്. ഗ്രൂപ്പ് ഡിസ്ക്കഷന്‍ അനുവദിക്കുന്നതല്ല.
  • 8. ഇന്‍സ്റ്റിറ്റ്യ്ൂട്ടിന്‍റെ റീഫണ്ട് പോളിസി അനുസരിച്ച് മാത്രമേ ഒരിക്കല്‍ അടച്ച ഫീസ് റീഫണ്ട് ചെയ്യുകയുള്ളൂ.
  • 9. ഫീസ് കൃത്യമായി അടച്ച് രസീത് വാങ്ങേണ്ടതാണ്.
  • 10. യൂണിവേഴ്സല്‍ ക്യാമ്പസ് നിരീക്ഷണ ക്യാമറയുടെ പരിധിയില്‍പ്പെട്ടതാണ്.
  • 11. യൂണിവേഴ്സല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച് ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫോട്ടോ വാര്‍ത്താ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
  • 12. ഫീസ് റീഫണ്ട് ചെയ്യുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദിഷ്ഠ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
  • 13. കോഴ്സ് ഫീ മുഴുവനായി അടച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ റീഫണ്ടിന് അര്‍ഹതയുള്ളൂ.
  • 14. അഡ്മിഷന്‍ എടുത്ത് ഒരു മാസത്തിന് ശേഷമുള്ള റീഫണ്ട് ക്ലൈമുകള്‍ പരിഗണിക്കുന്നതല്ല.
  • 15. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നല്‍കിയ യൂണിഫോം, പുസ്തകങ്ങള്‍, സ്റ്റഡി മെറ്റീരിയല്‍ എന്നിവ തിരിച്ചു വാങ്ങുകയില്ല.
  • 16. ക്രാഷ് കോഴ്സിന്‍റെ ഫീസിന് റീഫണ്ട് പോളിസി ബാധകമല്ല.
  • 17. റീഫണ്ടിനുള്ള അപേക്ഷ ലഭിച്ചതിനു ശേഷം റീഫണ്ട് തുക ചെക്ക് മുഖേന നല്‍കുന്നതാണ്.
  • 18. റീഫണ്ടിനുള്ള അപേക്ഷയോടൊപ്പം ഒറിജിനല്‍ ഫീ രസീപ്റ്റും ലൈബ്രറിയില്‍ നോഡ്യൂസ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കേണ്ടതാണ്. ഒറിജിനല്‍ ഫീ രസീപ്റ്റ് ഹാജറാക്കാത്തവര്‍ക്ക് റീഫണ്ടിന് അര്‍ഹതയുണ്ടാവുകയില്ല.
  • 19. ഫോണ്‍ മുഖനേയോ ഇമെയില്‍ മുഖേനയോ റീഫണ്ട് ക്ലെയിം അനുവദിക്കുന്നതല്ല.

I agree above rules and regulations