https://forms.gle/jWdZZKVunXVBTx7RA
*എസ്.എസ്.എൽ.സി കഴിഞ്ഞവർക്ക് കരിയർ സെറ്റാക്കാം...*
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, MLAയുടെ, STEPS വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കോട്ടക്കൽ യൂണിവേഴ്‌സൽ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചുകൊണ്ട് ഈ വർഷം പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
പത്താം ക്ലാസിനു ശേഷം ദീർഘ വീക്ഷണത്തോടു കൂടി എങ്ങനെ തുടർ പഠനം സാധ്യമാക്കാം... പത്താം ക്ലാസിനു ശേഷമുള്ള വിവിധ കോഴ്‌സുകൾ എന്തെല്ലാം... സയൻസ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നീ മേഖലകളിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എങ്ങനെ എത്താം തുടങ്ങിയവ സംബന്ധിച്ച് കരിയർ എക്‌സ്‌പേർട്ടുകൾ കുട്ടികളുമായി സംവദിക്കുന്നു. ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് തുടർ പഠനവുമായി ബന്ധപ്പെട്ട മെന്ററിങ്ങും നൽകുന്നു.
10-05-2025 (ശനി) രാവിലെ 9 മണിക്ക് യൂണിവേഴ്‌സൽ ഇൻസ്റ്റിറ്റ്യൂട്ട് കോട്ടക്കലിൽ വെച്ച് നടക്കുന്ന പ്രസ്‌തുത പരിപാടിയിൽ പങ്കെടുക്കുവാൻ ഇതോടൊപ്പം നൽകിയ ഗൂഗിൾ ഫോമിൽ പേര് രജിസ്റ്റർ ചെയ്യുക.